ആര്‍.എസ്.ശ്രീരാജ്
* 300 ഏക്കറിലെ തേയിലക്കൊഴുന്ത് പാഴാകുന്നു
* ടാപ്പിങ് നടക്കാതെ 110 ഏക്കറിലെ റബര്‍മരങ്ങള്‍
* പാകമായ കുരുമുളക് ലേലംചെയ്യുന്നില്ല
* വിഭവങ്ങള്‍ ഏറെ ഉണ്ടായിട്ടും അടുപ്പുപുകയാതെ തൊഴിലാളി ലായങ്ങള്വിതുര: പ്രധാന വരുമാനമാര്‍ഗമായ തേയിലയുടെയും റബറിന്റെയും ആദായമെടുപ്പ് നിര്‍ത്തിയ ബോണക്കാട് മഹാവീര്‍ പ്ലാന്‍േറഷനില്‍ തൊഴിലാളികള്‍ കടുത്ത പട്ടിണിയില്‍. അഞ്ചാഴ്ചത്തെ ചെലവുകാശും രണ്ടു മാസത്തെ ശമ്പളവും കുടിശ്ശികയായ ഇവിടെ പുരുഷന്‍മാര്‍ തോട്ടത്തിന് പുറത്തുപോയി ജോലിചെയ്ത് ജീവിക്കുമ്പോള്‍ പ്രായമായ സ്ത്രീകള്‍ മാത്രമുള്ള ലായങ്ങളില്‍ അടുപ്പ് പുകയാത്ത അവസ്ഥയാണ്. തൊഴില്‍വകുപ്പധികൃതരുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി 2013 ല്‍ പ്രവര്‍ത്തനം പുനരാരംഭിച്ച ബോണക്കാട് തോട്ടത്തിലേക്ക് ഒരു സര്‍ക്കാര്‍ പ്രതിനിധിയും തിരിഞ്ഞുനോക്കുന്നില്ല. അവസാന കച്ചിത്തുരുമ്പായിരുന്ന ജനസമ്പര്‍ക്ക പരിപാടിയിലും ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല.
നുള്ളിയെടുത്ത തേയിലക്കൊഴുന്ത് ലോറിയില്‍ വണ്ടിപ്പെരിയാറിലേക്ക് അയച്ചും, റബര്‍പാല്‍ അതേപടി വിറ്റുമൊക്കെയാണ് അടുത്തകാലം വരെ മാനേജ്‌മെന്റിന്റെ ഏജന്റുമാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. മാനേജരോ മുതലാളിയോ തോട്ടത്തിലേക്ക് വരാറില്ല. വര്‍ഷങ്ങളായി ഇലനുള്ളാത്ത തേയിലമരങ്ങളുടെ അടിക്കാട് വെട്ടിയാല്‍ മതിയെന്നാണ് ഏജന്റുമാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പാകമായ കുരുമുളക് ലേലംചെയ്ത് കൊടുക്കാനും നീക്കമില്ല. കഴിഞ്ഞവര്‍ഷം 15 ലക്ഷത്തോളം രൂപയ്ക്കായിരുന്നു കുരുമുളക് ലേലംകൊണ്ടത്. വിഭവങ്ങളെ ഉപയോഗപ്പെടുത്താത്തതിന്റെ കാരണം വ്യക്തമാക്കാനും മാനേജ്‌മെന്റ് തയാറാകുന്നില്ല.
തോട്ടത്തിലെ എച്ച്.എം.എസ്, ഐ.എന്‍.ടി.യു.സി. പ്രതിനിധികളാണ് നേതാക്കള്‍ക്കൊപ്പം ജനസമ്പര്‍ക്കപരിപാടിക്കെത്തി മുഖ്യമന്ത്രിയെ കണ്ടത്. ഇതുവരെയും അനുകൂല പ്രതികരണമില്ല. ജില്ലാ കളക്ടര്‍ ഈ മാസം എട്ടിന് വിളിച്ച യോഗവും മാനേജ്‌മെന്റ് പ്രതിനിധികള്‍ എത്താത്തതിനാല്‍ കൂടാനായില്ല. പട്ടിണികൊണ്ട് വലഞ്ഞ തൊഴിലാളികള്‍ക്കിടയിലേക്ക് 'ഭൂരഹിതകേരള'ത്തിന് മിച്ചഭൂമി തേടിയെത്തിയ റവന്യൂ സര്‍വേയര്‍മാരെ യൂണിയന്‍ നേതാക്കള്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തു.
കാലപ്പഴക്കവും പാണ്ടിക്കാറ്റും തകര്‍ത്തെറിഞ്ഞ മേല്‍ക്കൂരയ്ക്ക് കീഴില്‍ വെയിലും മഴയും തണുപ്പുമേറ്റ് നൂറിനുമുകളില്‍ കുടുംബങ്ങള്‍ ബോണക്കാട്ട് കഴിയുന്നുണ്ട്. അധികൃതരുടെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ 13 വര്‍ഷം മുമ്പ് ലാസര്‍ എന്ന തൊഴിലാളി മരിച്ചതുപോലെ ഭക്ഷണവും ചികിത്സയും കിട്ടാതെ ഇവിടെ പട്ടിണിമരണം ഉണ്ടാകാം. ആയിരം ഏക്കറിനുമുകളില്‍ വിസ്തൃതിയുള്ള ഈ തോട്ടത്തിലെ വിഭവങ്ങള്‍ വേണ്ടവിധം ഉപയോഗപ്പെടുത്തി തൊഴിലാളി ലായങ്ങളിലെ വറുതിയകറ്റണമെന്നാണ് ആവശ്യം.