പാലോട്: നന്ദിയോട് പച്ച സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ കാവടി മഹോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. 17 ന് രാവിലെ 4.30 ന് പള്ളിയുണര്‍ത്തല്‍, 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8.30 ന് പന്തീരടിപൂജ, 9.30 ന് തൈപ്പൂയപ്പൊങ്കാല, തുടര്‍ന്ന് ഭക്തിപ്രഭാഷണം, 12 ന് അന്നദാനം, രാത്രി 8 ന് ഡാന്‍സ്.
18 ന് ക്ഷേത്രചടങ്ങുകള്‍ക്കു പുറമേ 9 ന് ആയില്യപൂജയും പുള്ളുവന്‍പാട്ടും, രാത്രി 8 ന് ഗാനമേള.
19 ന് രാത്രി 6.30 ന് അലങ്കാര ദീപക്കാഴ്ച, 7 ന് പുഷ്പാഭിഷേകം, തുടര്‍ന്ന് ഘോഷയാത്ര. പാലോട് ഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് പ്ലാവറ, ആലുംമൂട് വഴി ക്ഷേത്രസന്നിധിയില്‍ എത്തുന്നു. രാത്രി 9 ന് അഗ്‌നിക്കാവടി, 11 ന് പൂത്തിരിമേളം.

