WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, January 31, 2014

അശ്വതിയുടെ പഠനം ഇനി ബ്രിട്ടനില്‍

പാലോട്: നിനച്ചിരിക്കാത്ത നേരത്താണ് 'ശ്രീനിലയ'ത്തിലേക്ക് ആ വാര്‍ത്തയെത്തിയത്. അശ്വതിക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ 'പെസ്റ്റലോസി' സ്‌കോളര്‍ഷിപ്പ്. ഇന്ത്യയില്‍ ആകെ രണ്ടു പേര്‍ക്ക്. ഏകമലയാളി ചിറയിന്‍കീഴ് മുടപുരം ശ്രീനിലയത്തില്‍ മനു, ഗീത ദമ്പതിമാരുടെ മകള്‍ പത്താംക്ലാസ്സുകാരി അശ്വതി മാത്രം. 

നന്ദിയോട് ജവഹര്‍ നവോദയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അശ്വതി ജി.മനു. നവോദയ വിദ്യാലയ ചരിത്രത്തിലും ആദ്യമായിട്ടാണ് ബ്രിട്ടന്റെ അന്താരാഷ്ട്ര നിലവാരമുള്ള പെസ്റ്റലോസി സേ്‌കോളര്‍ഷിപ്പ് ഒരു വിദ്യാര്‍ഥിക്ക് ലഭിക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് അശ്വതിയുടെത്. മനു ഡ്രൈവറാണ്. അശ്വതി 6-ാം ക്ലാസിലാണ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ എത്തുന്നത്. അശ്വതിയുടെ അനുജത്തി ആര്‍ദ്രയും ഇതേ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.

മൂന്ന് മാസം മുമ്പാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതിയത.് പ്രാഥമിക പരീക്ഷ കടന്നു കൂടിയപ്പോള്‍, രണ്ടു പരീക്ഷകള്‍ പിന്നാലെ വന്നു. ബാംഗ്ലൂരില്‍ വച്ച് അഭിമുഖ പരീക്ഷ... എല്ലാ കഴിഞ്ഞപ്പോഴും അശ്വതി തെല്ലും പ്രതീക്ഷിച്ചിരുന്നില്ല ഇത്രയും വലിയൊരു ഭാഗ്യം തന്നെത്തേടി വരുമെന്ന്. പക്ഷേ ഒരാള്‍ക്ക് ഇക്കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. അശ്വതിയുടെ ഇംഗ്ലീഷ് അധ്യാപകന്‍ മനോജിന്. പരീക്ഷയുടെ എല്ലാ വഴികളിലും വെളിച്ചമായിനിന്നത് മനോജ് സാര്‍ ആണെന്ന് അശ്വതി പറയുന്നു.

വ്യാഴാഴ്ച ഉച്ചയോടെയാണ് സന്തോഷത്തിന്റെ പൂക്കാലമായി ഇ-മെയില്‍ സന്ദേശം സ്‌കൂളില്‍ എത്തിയത്. തുടര്‍ന്നുള്ള പഠനത്തിനായി അശ്വതിയെ ബ്രട്ടനിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം. എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കും പഠനമേഖല. അശ്വതിയെ കൂടാതെ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക കുട്ടി ഉത്തരേന്ത്യക്കാരി പ്രയാംശു ഗുപ്ത മാത്രം.

ആരോഗ്യരംഗത്ത് മികച്ച കഴിവ് പ്രകടിപ്പിക്കണം എന്നതാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. ആതുരസേവനം എന്നും പ്രിയമാണിവള്‍ക്ക്. സഹപാഠിക്ക് സ്‌കോളര്‍ഷിപ്പ് കിട്ടിയ വാര്‍ത്ത വന്നതോടെ കൂട്ടുകാരികള്‍ മധുരം വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.ഒ. രത്‌നാകരന്‍, വൈസ് പ്രന്‍സിപ്പല്‍ മല്ലികാപുഷ്പം, മറ്റ് അധ്യാപകര്‍ തുടങ്ങി നിരവധി പേര്‍ അശ്വതിയെ അനുമോദിച്ചു. ജവഹര്‍ നവോദയ വിദ്യാലയത്തിന് മറ്റൊരു സുവര്‍ണനേട്ടമാണ് അശ്വതിയുടെ ഈ വിജയം.