പാലോട്: പശു, പട്ടി, മറ്റ് കാലികള്‍ എന്നിവയില്‍ നിന്നുള്ള ചില പേനുകള്‍ (ഒട്ടപ്പേന്‍) കുട്ടികള്‍ക്ക് അപകടം വിതയ്ക്കുന്നു. ചെറിയ ഈ ജീവി കുട്ടികളുടെ കാതിനുള്ളില്‍ കടന്ന് കടിച്ചുപിടിച്ചിരുന്ന് രക്തം കുടിക്കുന്നത് കൂടിവരുന്നു. പെരിങ്ങമ്മല പഞ്ചായത്തില്‍ മാത്രം പന്ത്രണ്ടിലധികം കുട്ടികളാണ് ഇങ്ങനെ ചികിത്സ തേടിവന്നതെന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ. ഫ്രാന്‍സിസ് പറഞ്ഞു.
ചെവിക്കുള്ളില്‍ കടക്കുന്ന ഇവ കര്‍ണപുടത്തോടുചേര്‍ന്ന ഭാഗത്താണ് കടിച്ചുപിടിക്കുന്നത്. പിന്നെ ചോരകുടിച്ച് വലുതാകുന്നു. അവിടെ നിന്ന് ചെവിക്കുള്ളിലെ പാടയിലേക്ക് മാറും. ഇതു കേള്‍വി നഷ്ടത്തിനുവരെ കാരണമായേക്കാം.
വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുന്നവര്‍ പെരിങ്ങമ്മല ആശുപത്രിയിലെത്തി ഇത്തരം പ്രാണികളെ നശിപ്പിക്കുന്നതിനുള്ള മരുന്ന് സൗജന്യമായി വാങ്ങണമെന്ന് വെറ്ററിനറി സര്‍ജന്‍ ഡോ. ശ്രീജ പറഞ്ഞു.

