കല്ലറ: തകര്‍ന്നുകിടന്ന കല്ലറ-പാലോട് റോഡിന്റെ പുനരുദ്ധാരണജോലി തുടങ്ങി. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഒന്നരക്കോടിയോളം മുടക്കി ടാര്‍ ചെയ്തിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇത് പൊട്ടിപ്പൊളിഞ്ഞു. ഇപ്പോള്‍ പത്തുലക്ഷം രൂപയ്ക്കാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.

