വിതുര: മണലി വാര്‍ഡില്‍പ്പെട്ട തലത്തൂതക്കാവ് ആദിവാസി സെറ്റില്‍മെന്റില്‍ പുതുവര്‍ഷദിനം പുലര്‍ച്ചെ തീപിടിത്തമുണ്ടായി. സിമി ഭവനില്‍ ബി. സുജാതയുടെ രണ്ട് ഷെഡ്ഡുകളാണ് കത്തിപ്പോയത്.
ആയിരത്തോളം റബര്‍ഷീറ്റുകള്‍ കത്തി. രണ്ട് ആടുകള്‍ വെന്ത് ചാവുകയും അഞ്ച് പശുക്കള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.


