വിതുര: പേപ്പാറ വാര്‍ഡിലെ കുട്ടപ്പാറ ആദിവാസി സെറ്റില്‍മെന്റില്‍ പുതുവര്‍ഷദിനത്തില്‍ വൈദ്യുതിയെത്തി. വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തി ജി. നായര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ എ.കെ. ഷിഹാബ്ദീന്‍ അധ്യക്ഷനായി. കെ.എസ്.ഇ.ബി. വിതുര എ.ഇ. വിന്‍സ്റ്റണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡംഗം ശാന്താവിക്രമന്‍, മേമല വിജയന്‍, തള്ളച്ചിറ വാര്‍ഡംഗം അംബിക, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുരേന്ദ്രന്‍, പി. വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


