ഈ സങ്കടങ്ങള്‍ക്കൊടുവിലാണ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ സാവിത്രിയുടെ വീടു നിര്‍മ്മാണം ഏറ്റെടുത്തത്. ഹണികുമാര്‍, മോഹനകുമാര്‍, ഡി. ബിജു, ജി.ആര്‍, ഹരി, സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടക്കുന്നത്. നിര്‍മ്മാണ സാമഗ്രികള്‍ റോഡില്‍നിന്ന് തലച്ചുമടായിട്ടാണ് വീട് നിര്‍മ്മിക്കുന്ന സ്ഥലത്ത് എത്തിക്കേണ്ടത്. ഇത് ഏറെ ശ്രമകരമായ പണി ആയിരുന്നു. ഒരു ലക്ഷത്തിലധികം രൂപ സഹായം നല്‍കിയാണ് ഈ വീടിന്റെ നിര്‍മ്മാണം നടക്കുന്നത്.
ആലംപാറ സ്വദേശിനി ബിന്ദു, സത്രക്കുഴി സ്വദേശിനികളായ വിമല, ചന്ദ്രിക, കള്ളിപ്പാറ സ്വദേശി ഗില്‍ബര്‍ട്ട് എന്നിവര്‍ക്കാണ് ഈ കൂട്ടായ്മ നേരത്തേ വീടുവച്ച് നല്‍കിയത്. ഇതുകൂടാതെ 120 ലധികം കാന്‍സര്‍ രോഗികളുടെ തുടര്‍ ചികിത്സാസഹായം ഈ സംഘടന ഏറ്റെടുത്ത് നടത്തുന്നുണ്ട്. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നതാണ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് നന്ദിയോട് കൂട്ടായ്മ.


