പാലോട്: ഓട്ടോറിക്ഷാ ഡ്രൈവറും കൂട്ടാളിയും ചേര്‍ന്ന് യാത്രയ്ക്കിടയില്‍ യുവതിയെ പീഡിപ്പിക്കാന്‍ നടത്തിയ ശ്രമത്തെ സ്വന്തം ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞ് പ്രതികളെ പോലീസില്‍ ഏല്‍പ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ സന്തോഷ് കുമാറിന് സമ്മാനം. മാതൃകാപരമായ നടപടിയെ എ.ഐ.ടി.യു.സി. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗവും മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ പട്ടം ശശിധരന്‍ അഭിനന്ദിച്ചു.
നന്ദിയോട് ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പച്ച പാലുവള്ളി ചന്ദ്രവിലാസത്തില്‍ സന്തോഷ് കുമാര്‍. പച്ച ജങ്ഷനില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സന്തോഷ് കുമാറിന്റെ മാതൃകാ പ്രവൃത്തിക്ക് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) സംഘടനയുടെ അംഗീകാരമെന്ന നിലയില്‍ ആയിരത്തിഒന്ന് രൂപയും പ്രശംസാപത്രവും തലസ്ഥാനത്ത് സുഗതന്‍ സ്മാരകത്തില്‍ ജനവരി 12 ന് നല്‍കും.


