പെരിങ്ങമ്മല: വീട് നല്‍കുന്നതിന് ഗുണഭോക്താവിനെ തിരഞ്ഞെടുത്തതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് നാട്ടുകാരുടെ സംയുക്ത സമിതി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവെച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ കൊച്ചുകരിക്കകം വാര്‍ഡിലാണ് വിവാദങ്ങളുടെ തുടക്കം. ഗ്രാമസഭയില്‍ സലീം എന്ന വ്യക്തിക്കാണ് വീട് അനുവദിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന് മുന്‍പ് വീട് അനുവദിച്ചിട്ടുണ്ടെന്നാരോപണം ഉയര്‍ന്നതോടെ സ്‌പെഷ്യന്‍ ഗ്രാമസഭ ചേരുകയും കൊച്ചുകരിക്കം യു.പി.എസ്സിന് സമീപത്തെ നിര്‍ദ്ധന കുടുംബത്തിലെ നെസീഹ എന്ന വീട്ടമ്മയ്ക്ക് വീട് നല്‍കാന്‍ തീരുമാനമെടുക്കുകയും ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല, വാര്‍ഡ് അംഗങ്ങളായ മണ്‍പുറം റഷീദ്, എ.സന്തോഷ് എന്നിവര്‍ ചേര്‍ന്ന സ്‌പെഷ്യല്‍ ഗ്രാമസഭയിലാണ് അനര്‍ഹനെ മാറ്റി അര്‍ഹതയുള്ള ആളിനെ തിരഞ്ഞെടുത്തത്.
എന്നാല്‍ നെസീഹ കരാര്‍ പതിക്കുന്നതിന് പഞ്ചായത്തില്‍ എത്തിയപ്പോള്‍ വീട് മറ്റൊരാള്‍ക്ക് അനുവദിച്ചതായും ഡിസംബര്‍ 31 ന് തന്നെ ഇയാള്‍ കരാര്‍ ഒപ്പുവെച്ചതായും അറിഞ്ഞു. 31 ന് ഒപ്പിട്ട വീടിനുവേണ്ടി എന്തിനാണ് ജനവരി 1 ന് സ്‌പെഷ്യല്‍ ഗ്രാമസഭ വിളിച്ചതെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ഗ്രാമപ്പഞ്ചായത്ത് അംഗവും അറിയാതെ എങ്ങനെ മറ്റൊരാള്‍ക്ക് വീട് അനുവദിക്കുകയും ചെയ്തൂവെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.
ഈ ആവശ്യങ്ങള്‍ക്ക് സെക്രട്ടറിയില്‍ നിന്നും വ്യക്തമായ മറുപടി ആവശ്യപ്പെട്ടുകൊണ്ടാണ് കൊച്ചുകരിക്കകം വാര്‍ഡിലുള്ള പൊതുപ്രവര്‍ത്തകര്‍ സെക്രട്ടറിയുടെ ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥനായ നൈസാമിനെ തടഞ്ഞുവെച്ചത്. നസീര്‍, ജാഫര്‍, കൊച്ചുകരിക്കകം നൗഷാദ്, മാമൂട് തുളസി, എം.പി.നസീര്‍, സുജാസ് തുടങ്ങിയവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്.


