പാലോട്: റവന്യൂ വകുപ്പിന്റെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി എത്തുന്നവരെ ചൂഷണം ചെയ്യുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പുതുതായി പണിതീര്‍ത്ത തെന്നൂര്‍, പാലോട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.
14 ലക്ഷം രൂപ ചെലവിട്ടാണ് തെന്നൂര്‍ വില്ലേജ് ഓഫീസ് പണി തീര്‍ത്തത്. പൊന്മുടിയും മെര്‍ക്കിസ്റ്റണും വരയാട്ടുമുടിയും ഉള്‍പ്പെടുന്ന വില്ലേജ് ആണ് തെന്നൂര്‍.
കോലിയക്കോട് കൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പാലോട് രവി എല്‍.എല്‍.എ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല, ജില്ലാ പഞ്ചായത്തംഗം സോഫീതോമസ്, സുള്‍ഫാബീഗം, വൈ. പ്രസാദ്, ശ്രീലതാ ശിവാനന്ദന്‍, ജുമൈലാസത്താര്‍, ബി. പവിത്രകുമാര്‍, ഡി. രഘുനാഥന്‍ നായര്‍, ജി.എസ്. ഷാബി, മണ്‍പുറം റഷീദ്, എ. സന്തോഷ്, വാര്‍ഡംഗങ്ങള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലോട് വില്ലേജ് ഓഫീസ് 9.5 ലക്ഷം ചെലവിട്ടാണ് പണി പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന സമ്മേളനത്തില്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പാലോട് രവി എം.എല്‍.എ, ശൈലജാ രാജീവന്‍, സോഫീതോമസ്സ്, മഞ്ജു മധുസൂദനന്‍, അഡ്വ.എ. അനില്‍കുമാര്‍ തുടങ്ങി വാര്‍ഡംഗങ്ങളും രാഷ്ട്രീയപ്രതിനിധികളും പ്രസംഗിച്ചു.


