പാലോട്. പച്ചക്കറി - പശു ഗ്രാമം പദ്ധതി, തരിശുഭൂമിരഹിത പഞ്ചായത്ത് എന്നിവയടക്കം അനവധി ശ്രദ്ധേയ പദ്ധതികളുമായി 22,55,22,000 രൂപ വരവും 22,06,40,000 ചെലവും 52,82,000 മിച്ചവും പ്രതീക്ഷിക്കുന്ന 2014-15 വര്‍ഷത്തെ നന്ദിയോട് ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍ അവതരിപ്പിച്ചു.
പഞ്ചായത്തിന്റെ സുവര്‍ണജൂബിലി സ്മാരക നിര്‍മാണം, നന്ദിയോട്- ആനാട് സമഗ്ര കുടിവെള്ള പദ്ധതി, ഒരു വാര്‍ഡില്‍ പത്തുപേര്‍ക്കു വീട്, തൊഴിലുറപ്പിനു പത്തുകോടി ചെലവഴിക്കല്‍, പൊതു ശ്മശാന നിര്‍മാണം, മാതൃകാ അംഗന്‍വാടികള്‍ സ്ഥാപിക്കല്‍, കോളനി വികസനം, ലക്ഷംവീട് പുനരുദ്ധാരണം, പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമം, സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം, ഹെല്‍ത്ത് ക്ളബ്, കലാ-കായിക ഗ്രാമം പദ്ധതി, മാര്‍ക്കറ്റ് നവീകരണം, കശാപ്പുശാല നിര്‍മാണം, പൊതു വിദ്യാഭ്യാസത്തിനു ഭൌതിക സാഹചര്യം ലഭ്യമാക്കല്‍, കൃഷി, മണ്ണ്, ജല സംരക്ഷണം അടക്കം അനവധി പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണു ബജറ്റ് അവതരിപ്പിച്ചത്.


