വിതുര. ഭക്തിനിര്‍ഭരമായി വിതുര മഹാദേവര്‍ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിനു ശുഭാരംഭം. നാടെങ്ങും വേദസൂക്തങ്ങളുടെ ലഹരിയില്‍ മുഖരിതമാണ്. ക്ഷേത്ര പുനഃപ്രതിഷ്ഠയ്ക്കു മുന്നോടിയായാണു സപ്താഹ യജ്ഞവും ഇതിനോടനുബന്ധിച്ചുള്ള പരിഹാരക്രിയകളും നടക്കുന്നത്. ഇന്നലെ വരാഹാവതാരത്തിന്റെ പാരായണമാണു നടന്നത്. ഇതിന്റെ ഭാഗമായി യജ്ഞാചാര്യന്‍ ഹരിഹര ചൈതന്യയുടെ നേതൃത്വത്തില്‍ പ്രഥമ സ്കന്ദം മുതല്‍ പഞ്ചമ സ്കന്ദം വരെ പാരായണം ചെയ്തു.
നൂറുകണക്കിനാളുകള്‍ ഒന്നാം ദിവസം സപ്താഹ യജ്ഞത്തിന്റെ ഭാഗമായി. ഇന്നു നരസിംഹാവതാര പ്രഭാഷണ ദിനമാണ്. കൂര്‍മം, മല്‍സ്യം, വാമനന്‍, ശ്രീരാമന്‍, പരശുരാമന്‍ എന്നീ അവതാരങ്ങളും ഇതിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷഷ്ഠ സ്കന്ദം, നവമ സ്കന്ദം എന്നിവയായിരിക്കും പാരായണം ചെയ്യുക. ഇനിയുള്ള ദിവസങ്ങളില്‍ മഹാവിഷ്ണുവിന്റെ വിവിധ അവതാരങ്ങളുടെ പ്രഭാഷണം നടക്കും. യജ്ഞം മാര്‍ച്ച് രണ്ടിനു സമാപിക്കും. തുടര്‍ന്നായിരിക്കും എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന പുനഃപ്രതിഷ്ഠ-കൊടിയേറ്റ് ഉല്‍സവം നടക്കുക.