WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, February 28, 2014

പാലോട് ചെക്കോണം വനമേഖലയിലെ ഒൌഷധസസ്യത്തോട്ടം കത്തിനശിച്ചു

പാലോട്. ഫോറസ്റ്റ് റേഞ്ചിലെ ഇളവട്ടം  ചെക്കോണം ബീറ്റില്‍പ്പെട്ട നീര്‍പ്പാറ വനമേഖലയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒൌഷധസസ്യതോട്ടമടക്കം സ്വാഭാവിക വനം ഒരു ഹെക്ടറോളം കത്തിനശിച്ചു. ആഞ്ഞിലി അടക്കമുള്ള അനവധി മരങ്ങളും കത്തി നശിച്ചു.   ഇന്നലെ 11 മണിയോടെയാണു വനമേഖലയില്‍  തീപിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല. 

വനപാലകരും വനസംരക്ഷണ സമിതി അംഗങ്ങളും നീര്‍പ്പാറയിലെ ആദിവാസികളും ചേര്‍ന്നു തീ കെടുത്താനുള്ള ശ്രമം നടത്തിയതു  കൂടുതല്‍ മേഖലകളിലേക്കു പടരുന്നതു തടഞ്ഞു. പിന്നീട് പാലോട് പൊലീസും നെടുമങ്ങാട് നിന്നു രണ്ടു യൂണിറ്റ് അഗ്നിശമന സേനയും  സ്ഥലത്തെത്തി പൂര്‍ണമായും തീയണച്ചു. തീപിടിത്തത്തില്‍ പന്നിയും പാമ്പുകളും അടക്കം വന്യജീവികള്‍ വനം വിട്ടു ജനവാസ മേഖലയിലേക്കു പാഞ്ഞതായി  ആദിവാസികള്‍ പറഞ്ഞു. 

ഒൌഷധസസ്യത്തോട്ടത്തില്‍ ഉണ്ടായ തീപിടിത്തംമൂലം അനവധി  സസ്യങ്ങള്‍ കത്തിനശിച്ചു. അതേസമയം പഴയ ഒൌഷധസസ്യത്തോട്ടമാണു കത്തിയതെന്നും അര ഹെക്ടറോളം പ്രദേശത്താണു  തീപിടിത്തമുണ്ടായതെന്നും  പാലോട് ആര്‍ഒ അറിയിച്ചു. പ്രദേശത്തു ഫയര്‍ലൈന്‍ തെളിച്ചിരുന്നില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.