വിതുര• മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നതിനു പ്രത്യേക തുക വകയിരുത്തി വിതുര ഗ്രാമപഞ്ചായത്തിന്റെ വരുന്ന സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ശാന്തി ജി. നായര്‍ അവതരിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി പാസാക്കിയ ബജറ്റ് പരിസ്‌ഥിതി സൌഹൃദ ബജറ്റായാണ് അവതരിപ്പിക്കപ്പെട്ടത്. 253173000 രൂപ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമപഞ്ചായത്തിന്റെ സമ്പൂര്‍ണ വികസനം ലക്ഷ്യംവയ്ക്കുന്നു. കൃഷി, മൃഗസംരക്ഷണം, അടിസ്‌ഥാന സൌകര്യ വികസനം എന്നിവയ്ക്കു ബജറ്റ് മുന്‍തൂക്കം നല്‍കുന്നുണ്ട്.
ഒപ്പം കുടിവെള്ള വിതരണം, ഭവന നിര്‍മാണം, സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി, പട്ടികജാതി–വര്‍ഗ ക്ഷേമം, ശിശുക്ഷേമം, ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള സംരക്ഷണം, കുടുംബശ്രീ, മാലിന്യ നിര്‍മാര്‍ജനം, ശുചീകരണം തുടങ്ങിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ ഉടമസ്‌ഥതയില്‍ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിനുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഷോപ്പിങ് കോംപ്‌ളക്‌സില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നു കൂടുതല്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണു പഞ്ചായത്തിന്റെ ലക്ഷ്യം.
വരുന്ന വര്‍ഷം 296663354 രൂപയുടെ വരവാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ അടിസ്‌ഥാനത്തില്‍ ചെലവ് കഴിച്ച് എട്ടു ശതമാനം മിച്ചം തനതു ഫണ്ടിലേക്കു വരുമെന്നാണു കണക്കുകൂട്ടല്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍വി വിപിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എല്ലാ പഞ്ചായത്ത് അംഗങ്ങളും സെക്രട്ടറി കെ.ബി. സുരേഷും പങ്കെടുത്തു.