WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, February 23, 2014

യജ്ഞശാലയൊരുങ്ങി; സപ്താഹ യജ്ഞം ഇന്നു മുതല്‍


വിതുര. യജ്ഞശാലയൊരുങ്ങി; കാലങ്ങളായുള്ള വിതുര നിവാസികളുടെ സ്വപ്നമായ മഹാദേവര്‍ ക്ഷേത്രസമുച്ചയംസാക്ഷാത്കാരത്തിലെത്തുന്ന ഈ വര്‍ഷത്തെ കൊടിയേറ്റ് ഉല്‍സവത്തിനു മുന്നോടിയായി നടക്കുന്ന ഭാഗവത സപ്താഹ യജ്ഞം ഇന്നു സമാരംഭിക്കും. ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണു ഭാഗവത സപ്താഹ യജ്ഞം നടത്തുന്നത്. സപ്താഹത്തിനു യജ്ഞാചാര്യന്‍ ഹരിഹര ചൈതന്യ കാര്‍മികത്വം വഹിക്കും. 

ഇന്നു രാവിലെ ആറിനു യജ്ഞവേദിയില്‍ ക്ഷേത്ര തന്ത്രി ശ്രീവരാഹം ശ്രീധരന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തുന്നതോടെ യജ്ഞത്തിനു തുടക്കമാവും. വരുന്ന എട്ടു ദിവസം ഭാഗവത സൂക്തങ്ങളുടെ ലഹരിയില്‍ ക്ഷേത്രപരിസരവും നാടും മുഴുകും. ഓരോ ദിവസവും വിഷ്ണുവിന്റെ ഓരോ അവതാരങ്ങളെ പ്രകീര്‍ത്തിച്ചായിരിക്കും പാരായണവും പ്രഭാഷണവും കീര്‍ത്തനവുമൊക്കെ നടക്കുന്നത്. 

യജ്ഞവേദിയില്‍ എല്ലാ ദിവസവും രാവിലെ അഞ്ചിനു ഗണപതിഹവനം, 5.30നു വേദസൂക്ത ജപം, ആറിനു ലളിതാസഹസ്രനാമ ജപം, തുടര്‍ന്നു പാരായണം, 10.30 നു ഭാഗവത പ്രഭാഷണം, ഉച്ചയ്ക്കു 12.30നു ഭാഗവത കീര്‍ത്തനം, വൈകിട്ട് അഞ്ചിനു വിഷ്ണു സഹസ്ര നാമജപം, 6.30നു ഭാഗവത പ്രഭാഷണം, രാത്രി 7.30നു ഭജന എന്നിവ നടക്കും. യജ്ഞത്തിന്റെ ഒന്നാം ദിവസമായ നാളെ വരാഹാവതാരത്തിന്റെ പ്രഭാഷണമാണു നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രഥമ സ്കന്ദം മുതല്‍ പഞ്ചമ സ്കന്ദം വരെ പാരായണം ചെയ്യും. നാളെ നരസിംഹാവതാര പ്രഭാഷണ ദിനമാണ്. കൂര്‍മം, മല്‍സ്യം,വാമനന്‍, 
ശ്രീരാമന്‍, പരശുരാമന്‍ എന്നീ അവതാരങ്ങളും ഇതിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷഷ്ഠ സ്കന്ദം, നവമ സ്കന്ദം എന്നിവയായിരിക്കും പാരായണം ചെയ്യുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ അവതാരങ്ങളുടെ പ്രഭാഷണം നടക്കും. യജ്ഞം മാര്‍ച്ച് രണ്ടിന്ു സമാപിക്കും.