പാലോട്: കൃഷി ലാഭകരമാക്കാന്‍ യന്ത്രവത്കരണം ഏര്‍പ്പെടുത്തണമെന്നും അതുവഴി കാര്‍ഷികമേഖലയില്‍ നിന്നും അകന്നുപോയ തൊഴിലാളികളെയും കര്‍ഷകരെയും മടക്കിക്കൊണ്ടുവരാന്‍ സാധിക്കുമെന്നും മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. നന്ദിയോട്- വാമനപുരം ബ്ലോക്കുതല കര്‍ഷക സേവനകേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും സഹകരണ സംഘങ്ങള്‍ വഴി യന്ത്രങ്ങള്‍ വിതരണം ചെയ്ത് യുവതലമുറയെ കൃഷിയിലേക്ക് മടക്കിക്കൊണ്ടുവരുമെന്നും നന്ദിയോട് ബാങ്കിന്റെ കീഴില്‍ മോഡല്‍ അഗ്രോ സര്‍വീസ്‌സെന്റര്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ മണ്ണുപരിശോധനാ ലാബ് കാംകോ ചെയര്‍മാന്‍ ചാരുപാറ രവിയും കര്‍ഷകസേവനകേന്ദ്രം വി.കെ. മധുവും ബയോ ഫാര്‍മസി ബേബിസുലേഖയും ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ശൈലജാ രാജീവനും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പുരുഷോത്തമന്‍, സോഫീ തോമസ്, പി. വത്സല, ബി. എല്‍. കൃഷ്ണപ്രസാദ്, ഉഷാവിജയന്‍, പി. എസ്. ബാജിലാല്‍, പേരയം ശശി, കെ. ശിവന്‍കുട്ടിനായര്‍, മഞ്ജു മധുസൂദനന്‍, ബി. പവിത്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നന്ദിയോട് സര്‍വീസ് സഹകരണബാങ്കിന്റെ കീഴിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും കൃഷിക്കാവശ്യമായ പണി ആയുധങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവ വാടകയ്ക്ക് ലഭിക്കും. കൂടാതെ മണ്ണുപരിശോധന, ബയോഫാര്‍മസി, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയുടെ സേവനവും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താമെന്ന് പ്രസിഡന്റ് കെ. ചക്രപാണി അറിയിച്ചു.


