WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, February 22, 2014

ജാതി സെന്‍സസ്: കരട് പട്ടികയില്‍ കൂട്ടപ്പിശക്


വിതുര: പെയിന്റിങ് തൊഴിലാളിക്ക് സര്‍ക്കാര്‍ ജോലി, ഭൂരഹിതന് സ്വന്തമായുള്ളത് ജലസേചന സൗകര്യമുള്ള മൂന്നേക്കര്‍ ഭൂമി, കോളേജ് പ്രൊഫസറുടെ മാസശമ്പളം 5000 രൂപ - സര്‍ക്കാര്‍ നടത്തിയ സാമൂഹ്യസാമ്പത്തിക ജാതി വിവരശേഖരണത്തിന്റെ കരട് പട്ടികയിലെ കൂട്ടപ്പിശകുകളില്‍ ചിലതു മാത്രമാണിത്.

ബി.പി.എല്‍, എ.പി.എല്‍. റേഷന്‍ കാര്‍ഡ് തീരുമാനിക്കുന്നതുള്‍പ്പെടെ ഭാവിയില്‍ നിരവധി രേഖകള്‍ക്ക് അടിസ്ഥാനമാക്കാന്‍ പോകുന്ന സെന്‍സസ് പട്ടികയിലാണ് ഈ പിശകുകള്‍. സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളില്‍ ഇപ്പോള്‍ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുകൂട്ടി വായിച്ചുകേള്‍പ്പിക്കുന്ന കരട് പട്ടികയിലാണ് ജനം അന്തംവിട്ടുപോകുന്ന തരത്തില്‍ തെറ്റുകള്‍ കടന്നുകൂടിയത്. കരട് പട്ടികയാണ്; തിരുത്താന്‍ അവസരമുണ്ട് എന്നൊക്ക ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ വീടുകളില്‍ ചെന്ന് ശേഖരിച്ച് തയ്യാറാക്കിയ പട്ടികയില്‍ എങ്ങനെ ഇത്രത്തോളം തെറ്റുകള്‍ കടന്നുകൂടി എന്നത് ദുരൂഹമാണ്.

തെറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഒരു ഗ്രാമപ്പഞ്ചായത്തും പിന്നിലല്ല. ഉദാഹരണത്തിന് വേണ്ടിമാത്രം മലയോര പഞ്ചായത്തിലെ വിതുരയിലെ കരട് പട്ടിക പരിശോധിച്ചാല്‍ വിചിത്രമായ കുറേ തെറ്റുകള്‍ കാണാം.

ഇരുചക്രവാഹനം പോലും സ്വന്തമായി ഇല്ലാത്ത കെ.സജീവ്കുമാര്‍ എന്നയാളിന് യന്ത്രവത്കൃത നാലുചക്ര വാഹനം ഉള്ളതായാണ് കരട് പട്ടികയി ലുള്ളത്. ഭൂരഹിതനായ ഇയാളെ രണ്ടുവിളകള്‍ കൃഷിചെയ്യാവുന്ന ഭൂപ്രഭുവാക്കി മാറ്റിക്കളഞ്ഞു സെന്‍സസ് എടുത്തവര്‍. സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ശുഭയെ സര്‍ക്കാര്‍ ജീവനക്കാരിയാക്കിയപ്പോള്‍ കോളേജ് പ്രൊഫസറായ വാഹീദിനെ തുച്ഛശമ്പളക്കാരനാക്കി.

ഒരു പ്രദേശത്തെ എന്യൂമറേഷന്‍ ബ്ലോക്ക്, ഉപബ്ലോക്ക് എന്നിങ്ങനെ തിരിച്ചാണ് സര്‍ക്കാര്‍ ജീവനക്കാരെക്കൊണ്ട് ഭവന സന്ദര്‍ശനം നടത്തിച്ചത്. ഇവര്‍ വിവരശേഖരണം നടത്തിയപ്പോഴാണോ പിന്നീട് ക്രോഡീകരിച്ചപ്പോഴാണോ തെറ്റുകള്‍ കടന്നുകൂടിയതെന്ന് വ്യക്തമല്ല. കുടുംബാംഗങ്ങളുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയ ഭാഗത്ത് കാര്യമായ പിശകുകളില്ല എന്നതും ശ്രദ്ധേയമാണ്. എന്തായാലും സ്വന്തം കുടുംബത്തിന്റെ വിശദാംശങ്ങള്‍ കേട്ട് ഞെട്ടിയവര്‍ അത് തിരുത്തിക്കിട്ടാനായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ്.