WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, February 24, 2014

പോലീസിനെ ആക്രമിച്ചു; പോലീസുള്‍പ്പെട്ട സംഘം പിടിയില്‍

പാലോട്: സംഘട്ടനം തടയാന്‍ചെന്ന പാലോട് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാറിനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസുകാരനുള്‍പ്പെടെ നാലുപേരെ അറസ്റ്റ്‌ചെയ്തു. 

എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ പച്ച ഓരുകുഴി സുഭാഷ്ഭവനില്‍ ബിനു (38), പച്ച പാലുവള്ളി അജിത്ഭവനില്‍ മക്കു എന്നുവിളിക്കുന്ന അജിത്കുമാര്‍ (38), പച്ച പാലുവള്ളി തെക്കുംകരവീട്ടില്‍ കുട്ടപ്പന്‍ എന്നുവിളിക്കുന്ന സജിമോന്‍ (25), പച്ച പാലുവള്ളി തെക്കുംകരവീട്ടില്‍ എന്‍. സുനില്‍ (34) എന്നിവരെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി 9.50ന് പച്ച സ്വദേശികളായ മൂന്നുപേരെ, അറസ്റ്റിലായ സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി തല്ലി. നേരത്തെയുണ്ടായിരുന്ന രാഷ്ട്രീയ തര്‍ക്കങ്ങളായിരുന്നു മര്‍ദനത്തിന് കാരണം. അടിയേറ്റ യുവാക്കള്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ പേരുമായി തിരിച്ചുവന്നു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഇരുവിഭാഗത്തെയും പിരിച്ചുവിടുന്നതിനിടയിലാണ് ഇവര്‍ പോലീസിനെ ആക്രമിച്ചത്.

ഡ്യൂട്ടിവേഷത്തിലുണ്ടായിരുന്ന പോലീസിനെ തല്ലരുതെന്ന് ഓടിയെത്തിയവര്‍ വിളിച്ചുപറഞ്ഞെങ്കിലും എ.എസ്.ഐ. ഉള്‍പ്പെടെയുള്ളവര്‍ക്ക് എറിയും അടിയും കിട്ടി. തുടര്‍ന്ന് അക്രമികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തെത്തിയ കൂടുതല്‍ പോലീസുകാര്‍ ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി. വൈ.ആര്‍. റസ്റ്റം പറഞ്ഞു. പാലോട് സി.ഐ. പ്രദീപ്കുമാര്‍, എസ്.ഐ. ഷിബുകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.