പാലോട്: പേരയം ആയിരവില്ലി ക്ഷേത്രത്തിലെ ഉത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ച രാവിലെ 5.30ന് ഗണപതിഹോമം, 6.30ന് ഉഷഃപൂജ, 8ന് പറയെടുപ്പ്, ഉച്ചയ്ക്ക് 12ന് അന്നദാനം, 6.30ന് ദീപാരാധന, രാത്രി 7ന് അത്താഴപൂജ, 8ന് നാടകം.
ബുധനാഴ്ച രാവിലെ 8ന് പറയെടുപ്പ്, രാത്രി 8ന് നാടകം 'സത്യം ഒരു നുണയല്ല'. വ്യാഴാഴ്ച രാവിലെ 8ന് പറയെടുപ്പ്, വൈകുന്നേരം 5.30ന് ഐശ്വര്യപൂജ. വെള്ളിയാഴ്ച ക്ഷേത്രച്ചടങ്ങുകള്‍ക്കു പുറമെ രാത്രി 8ന് നാടകം. ശനിയാഴ്ച രാവിലെ 8ന് പറയെടുപ്പ്, രാത്രി 8ന് നൃത്തനാടകം. ഞായറാഴ്ച പറയെടുപ്പും ക്ഷേത്രച്ചടങ്ങുകളും. കൂടാതെ രാത്രി 8ന് നൃത്തനൃത്യങ്ങള്‍.
തിങ്കളാഴ്ച രാവിലെ 5.30ന് ഗണപതിഹോമം, 7ന് പ്രഭാതഭക്ഷണം, 8ന് നവകം, 9ന് സമൂഹപൊങ്കാല, 10.30ന് തുലാഭാരം, 11ന് നാഗരൂട്ട്, 12ന് അന്നദാനം, വൈകുന്നേരം 5ന് ഉരുള്‍, 6.30ന് ദീപാരാധന, 7ന് താലപ്പൊലി ഘോഷയാത്ര, 7.15ന് ചാറ്റുപാട്ട്, 10ന് പൂത്തിരിമേളം, 11ന് മിമിക്‌സ്.

