പാലോട്: സ്വകാര്യ ബസ്സിന്റെ ടയര്‍ പൊട്ടിത്തെറിച്ച് യാത്രക്കാരന് പരിക്കേറ്റു. ഭരതന്നൂര്‍ ഗാര്‍ഡ് സ്റ്റേഷന്‍ തൊടിയില്‍ വീട്ടില്‍ ഹബീബുള്ള (54) യ്ക്കാണ് പരിക്കേറ്റത്.
ആറ്റിങ്ങല്‍ ഭാഗത്തേയ്ക്കുള്ള യാത്രക്കാരെ കയറ്റാന്‍ പാലോട് ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഷിബിന്‍ ബസ്സില്‍ തിങ്കളാഴ്ച വൈകിട്ട് ആറിനായിരുന്നു അപകടം. ബസ്സിന്റെ പിറകില്‍ ഇടതുവശത്തെ ടയറുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ടയര്‍ ഉള്‍പ്പെടുന്ന ഭാഗത്തെ പ്ലാറ്റ്‌ഫോം ഇളകി മുകളിലേക്ക് മലര്‍ന്നാണ് സീറ്റില്‍ ഇരിക്കുകയായിരുന്ന ഹബീബുള്ളയുടെ കാലിന് മാരകമായി മുറിവേറ്റത്. തേഞ്ഞുതീര്‍ന്ന് നൂല്‍കമ്പികള്‍ പുറത്തായ നിലയിലായിരുന്നു ടയര്‍. ബസ്സിന്റെ ലോഹനിര്‍മ്മിത ഭാഗങ്ങള്‍ പലതും തുരുമ്പെടുത്ത നിലയിലായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

