വിതുര: 29.67 കോടി രൂപ വരവും 25.32 കോടി രൂപ ചെലവും എട്ടു ശതമാനം തനതുഫണ്ട് മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വിതുര ഗ്രാമപ്പഞ്ചായത്ത് പാസ്സാക്കി. വ്യാപാര സമുച്ചയം, പുതിയ ഭവനങ്ങള്‍ എന്നിവയുടെ നിര്‍മാണം, കുടിവെള്ള വിതരണം, സമ്പൂര്‍ണ പെന്‍ഷന്‍ തുടങ്ങിയവയ്ക്ക് തുക വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പ്, പശ്ചിമഘട്ട വികസനം എന്നീ പദ്ധതികളിലൂടെ മണ്ണ്, ജലസംരക്ഷണത്തിന് പ്രാധാന്യം എന്നിവ നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് എല്‍.വി. വിപിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് ശാന്തി ജി. നായര്‍ ബജറ്റ് അവതരിപ്പിച്ചു.

