വിതുര: ചിറ്റീപ്പാറ ആദിമൂല ആയിരവില്ലി തമ്പുരാന്‍ ക്ഷേത്രോത്സവം 9, 10 തീയതികളില്‍ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികളായ കെ.രഘു, മോഹനന്‍ ത്രിവേണി എന്നിവര്‍ അറിയിച്ചു. 9ന് രാത്രി 7.30ന് ചാറ്റ്പാട്ട്, ഒന്നിന് നിറപറ. 10ന് രാവിലെ 7.30ന് ചെണ്ടമേളം, 8.30ന് പൊങ്കാല, 12.30ന് അന്നദാനം, രാത്രി 8ന് ചാറ്റ്പാട്ട്, 8.30ന് കഥാപ്രസംഗം, 10.30ന് ഗാനമേള.

