പാലോട്• ദേശീയ നീന്തല്‍ പരിശീലകന്‍ നന്ദിയോട് പുലിയൂര്‍ തടത്തരികത്തു വീട്ടില്‍ അമ്പിളി എന്ന എസ്. പ്രദീപ്‌കുമാറിനെ പൂര്‍വ വിദ്യാലയമായ നന്ദിയോട് എസ്‌കെവി എച്ച്‌എസില്‍ ആദരിച്ചു. സ്‌കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായി സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ പൊന്നാടയണിയിച്ച് ഉപഹാര സമര്‍പ്പണം നടത്തി.
പച്ച ശാസ്‌താക്ഷേത്ര കുളത്തില്‍ ദൃഢനിശ്‌ചയത്തോടെ നീന്തലിന്റെ ബാലപാഠം അഭ്യസിച്ച് ഉയരങ്ങള്‍ താണ്ടി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി മാറി, നന്ദിയോട്ടെ നീന്തല്‍ താരങ്ങള്‍ക്കു പ്രചോദനമാണു പ്രദീപ്‌കുമാറിന്റെ ഉയര്‍ച്ച. ഇക്കഴിഞ്ഞ ഒളിംപിക്‌സിലും പ്രദീപ് കുമാര്‍ പങ്കെടുത്തിരുന്നു.