പാലോട്• വഴിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്കു കുത്തേറ്റു. കുറുപുഴ മേക്കുംകര വീട്ടില്‍ നിസാമുദ്ദീ(33)നാണു കുത്തേറ്റത്. ഇദ്ദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ വ്യക്‌തിക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്.
ഇവിടെ നേരത്തെ വഴി നടക്കുന്നതിനെചൊല്ലി ഒരു വ്യക്‌തിയും നിസാമുദ്ദീന്‍ അടക്കമുള്ളവരും തമ്മില്‍ പ്രശ്‌നം നിലനില്‍ക്കവെ പ്രസ്‌തുത വ്യക്‌തി കോടതി വിധിയിലൂടെ വഴി സമ്പാദിച്ചിരുന്നു. കഴിഞ്ഞദിവസം ഇതിലെ നിസാമുദ്ദീന്‍ ഓട്ടോ ഓടിച്ചു വന്നതു തടയുകയും കുത്തുകയുമായിരുന്നുവെന്നു പറയുന്നു.