പാങ്ങോട്. തോടുകളും കലുങ്കുകളും ഒാടകളും മണ്ണിട്ടു നികത്തിയതു കാരണം വെള്ളംകയറി പത്ത് ഏക്കറിലെ കൃഷി നശിച്ചു. ശനിയാഴ്്ച വൈകിട്ടോടെ പെയ്ത കനത്ത വേനല്‍മഴയിലാണു ഭരതന്നൂര്‍ മാടന്‍നട നെല്ലിയോട്ടുകോണം ഏലായിലെ കൃഷി വ്യാപകമായി വെള്ളം കയറി നശിച്ചത്. മരച്ചീനി, വാഴ, പച്ചക്കറി തുടങ്ങിയ കാര്‍ഷിക വിളകള്‍ക്കാണു നാശം സംഭവിച്ചത്. ഭരതന്നൂര്‍ കലാ നിവാസില്‍ നീതു, ശ്രീധരന്‍പിള്ള, മാറനാട് കേശവന്‍പിള്ള, രവീന്ദ്രന്‍നായര്‍, രാജേന്ദ്രന്‍പിള്ള, ശിവദാസന്‍പിള്ള, സുനില്‍കുമാര്‍, പ്രഭാകരന്‍പിള്ള, രാഘവന്‍പിള്ള തുടങ്ങിയ കര്‍ഷകരുടെ കൃഷികളാണു നശിച്ചത്.
മാടന്‍നട നെല്ലിയോട്ട്കോണം ഏലായിലെ കിഴക്കും പടിഞ്ഞാറുമുള്ള തോടുകളും തെക്കു ഭാഗത്തു ഭരതന്നൂര്‍ പാലോട് റോഡിലെ രണ്ടു കലുങ്കുകളുമാണു സ്വകാര്യ വ്യക്തികള്‍ മണ്ണിട്ടു നികത്തിയത്. തോടുകളും കലുങ്കുകളും ഒാടകളും നികത്തിയതോടെ നീരൊഴുക്ക് തടസ്സപ്പെട്ട്ു വെള്ളം കൃഷിയിടങ്ങളില്‍ കെട്ടിനിന്നാണു വിളകള്‍ക്കു നാശം സംഭവിച്ചത്. തോടുകളും കലുങ്കുകളും നികത്തിയതിനെതിരെ 2008ല്‍ ഒാംബുഡ്സ്മാനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവ പുനഃസ്ഥാപിക്കുന്നതിനു വിധി വന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ വിധി നടപ്പിലാക്കിയില്ലെന്നു കര്‍ഷകര്‍ പരാതിപ്പെട്ടു.
തുടര്‍ന്നു കലക്ടര്‍, റവന്യു അധികൃതര്‍ എന്നിവര്‍ക്കു പരാതികള്‍ നല്‍കിയെങ്കിലും നടപടിയെടുക്കുന്നില്ലെന്നാണു കര്‍ഷകരുടെ ആക്ഷേപം. പാങ്ങോട് ഗ്രാമപഞ്ചായത്ത്് ഭരണസമിതി അംഗങ്ങളുടെയും പ്രമുഖ പാര്‍ട്ടി നേതാക്കളുടെയും ബന്ധുക്കളും ആശ്രിതരുമാണു കലുങ്കും തോടും നികത്തിയതെന്നും അതിനാലാണ് അധികൃതര്‍ നടപടിയെടുക്കാത്തതെന്നും കര്‍ഷകര്‍ പറയുന്നു.