പാലോട്. സാന്ത്വനത്തിനും സേവനത്തിനും കൂടുതല്‍ ഊര്‍ജം സമാഹരിച്ചു നന്ദിയോട് പാലിയേറ്റീവ് കെയര്‍ സര്‍വീസ് ടീമിന്റെ വാര്‍ഷിക കൂട്ടായ്മ ശ്രദ്ധേയമായി. ചെറുപ്പകാരടക്കം സേവന സന്നദ്ധരായ ഒരുകൂട്ടം വ്യക്തികളുടെ നേതൃത്വത്തില്‍ കല്ല്യാണത്തിനു സദ്യ വിളമ്പി അതില്‍നിന്നു കിട്ടുന്ന വരുമാനം കൊണ്ടു സമൂഹത്തിലെ നിര്‍ധനര്‍ക്കു ചികില്‍സാ സഹായം എത്തിച്ചും വീടുവച്ചു നല്‍കിയും കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശമായി നന്ദിയോട് കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണ് ഈ സംഘടന. ചെറുപ്പക്കാര്‍ വഴിതെറ്റിപോകാതെ അവരില്‍ സഹാനുഭൂതിയുടെ വിത്തു പാകാന്‍കൂടി ശ്രദ്ധിക്കുന്നു എന്നതാണ് ഈ കൂട്ടായ്മയുടെ മറ്റൊരു പ്രത്യേകത.
സി.കെ. സദാശിവന്റെ അധ്യക്ഷതയില്‍ നന്ദിയോട് പച്ച എല്‍പിഎസില്‍ നടന്ന കൂട്ടായ്മയില്‍ വി.എസ്. ഹണികുമാര്‍ റിപ്പോര്‍ട്ടും ബി. സുരേഷ്കുമാര്‍ കണക്കും അവതരിപ്പിച്ചു. ജി.ആര്‍. ഹരി, പി. മോഹനകുമാര്‍, വാഴപ്പാറ ഗോപിനാഥന്‍, കെ.കെ. ശശീന്ദ്രബാബു, ജ്യോതിപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ചയും നടന്നു. ഭാരവാഹികള്‍: സി.കെ. സദാശിവന്‍ (പ്രസി), വി.എസ്. ഹണികുമാര്‍ (സെക്ര), പി. മോഹനകുമാര്‍ (വൈ പ്രസി), ബി. സുരേഷ്കുമാര്‍(ജോ. കണ്‍), എസ്.എസ്. ബാലു (ട്രഷ).