പാലോട്. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നു പെരിങ്ങമ്മല ഇടവം നസീര്‍ മന്‍സിലില്‍ നൌഷാദിന്റെ ഭാര്യ റുക്സാന(21)യെ സാരമായ പരുക്കുകളോടെ പാലോട് സ്എച്ച്സിയില്‍ പ്രവേശിപ്പിച്ചു. റുക്സാനയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് നൌഷാദ്, മാതാവ് ലൈലാ ബീവി, ഭര്‍തൃസഹോദരി റീജ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പാലോട് പൊലീസ് അറിയിച്ചു. റുക്സാനയുടെ മൊഴിയില്‍ പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ 28നു രാത്രിയില്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചു. പിറ്റേദിവസം രാവിലെ ഭര്‍ത്താവ് ജോലിക്കുപോയ സമയത്തു മാതാവും സഹോദരിയും ചേര്‍ന്നു മര്‍ദിച്ചു.
തുടര്‍ന്ന് ഒന്നര വയസ്സുള്ള കുഞ്ഞുമായി ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങിയോടിയപ്പോള്‍ പിന്നാലെയെത്തിയ ഭര്‍തൃമാതാവും സഹോദരി പുത്രനും ചേര്‍ന്നു കഴുത്തിനു കുത്തിപ്പിടിച്ചു മര്‍ദിക്കുകയും സഹോദരി പുത്രന്‍ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയും ചെയ്തു.
അവിടെ നിന്ന് ഓടി ബൌണ്ടര്‍ ജംക്ഷനില്‍ എത്തി നാട്ടുകാരോടു കാര്യം പറഞ്ഞ് അവര്‍ ഇടപ്പെട്ട് പിതാവിനെ വിളിച്ചുവരുത്തി പൊലീസിന്റെ സഹായത്തടെ തന്നെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും റുക്സാന പറയുന്നു. അതേസമയം നേരത്തെ ഇത്തരത്തില്‍ പീഡനങ്ങള്‍ ഉണ്ടായപ്പോള്‍ നെടുമങ്ങാട് ഡിവൈഎസ്പി ഇടപ്പെട്ട് പ്രശ്നം പരിഹരിച്ചിരുന്നതായും എന്നാല്‍ വീണ്ടും പീഡനം തുടര്‍ന്നതായും പറയുന്നു.