WELCOME
Sunday, March 2, 2014
സ്വാഗതസംഘം രൂപീകരിച്ചു
പാലോട്. പനങ്ങോട് ആയിരവില്ലി ക്ഷേത്രത്തില്‍ ജൂലൈ ഒന്നിന് ആരംഭിക്കുന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി സ്വാഗത സംഘം രൂപീകരിച്ചു. ഓഫിസിന്റെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് അംഗം ബി. പവിത്രകുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജി. അനില്‍കുമാര്‍, ജോര്‍ജ് ജോസഫ്, ക്ഷേത്ര ഭാരവാഹികളായ വിജയചന്ദ്രന്‍നായര്‍, സുരേഷ്കുമാര്‍, ദിനുചന്ദ്രന്‍, രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. സ്വാഗത സംഘം ഭാരവാഹികള്‍: പാലോട് രവി എംഎല്‍എ (രക്ഷാ), കൃഷ്ണന്‍ പണ്ടാരത്തില്‍ (ചെയ), സുരേഷ്കുമാര്‍ (ജന. കണ്‍), ചന്ദ്രബാബു (ട്രഷ).


