പാലോട്. ഒരു വര്‍ഷം നീണ്ട നന്ദിയോട് നളന്ദ ടിടിഐ ആന്‍ഡ് യുപി സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു. പാലോട് രവി എംഎല്‍എയുടെ അധ്യക്ഷതയില്‍ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ജൂബിലി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ പൂര്‍വ അധ്യാപകരെ ആദരിക്കലും, സ്കൂള്‍ മാനേജര്‍ വെള്ളനാട് സുരേന്ദ്രന്‍ സുവര്‍ണ ജൂബിലി സ്മരണിക പ്രകാശനവും നിര്‍വഹിച്ചു.
ഡോ. കെ.കെ സുന്ദരേശന്‍, വി.കെ മധു, സോഫി തോമസ്, പി.എസ്. ബാജിലാല്‍, നടന്‍മാരായ ശരത്ദാസ്, പ്രവീണ്‍കുമാര്‍, എച്ച്എം: എന്‍. ഗംഗാധരന്‍പിള്ള, പിടിഎ പ്രസിഡന്റ് എസ്. രവീന്ദ്രന്‍, സ്വാഗത സംഘം ചെയര്‍മാന്‍ ആര്‍.ആര്‍ രാജേഷ്, ആര്‍. മോഹനന്‍, പി.എസ്. പ്രഭു, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്നോടിയായി നന്ദിയോട്ടു നിന്നു വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്ര നടന്നു. 50 ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍, വാവ സുരേഷിന്റെ വന്യജീവി സംരക്ഷണ ക്ളാസ്, മാജിക് ഷോ എന്നിവയും നടന്നു.