പാലോട്. പേരയം ആയിരവില്ലി ക്ഷേത്രത്തിലെ ദേശീയ ഉല്‍സവത്തിനു സമാപനം കുറിച്ചു പൊങ്കാല സമര്‍പ്പണം നടന്നു. ക്ഷേത്ര മേല്‍ശാന്തി വിഷ്ണു പോറ്റി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു പൊങ്കാലയ്ക്കുതുടക്കം കുറിച്ചു. രാത്രി പേരയം നീലിമല ഭഗവതി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച താലപ്പൊലി ഘോഷയാത്രയിലും മറ്റു വിശേഷാല്‍ ചടങ്ങുകളിലും അനവധി പേര്‍ സംബന്ധിച്ചു. താലപ്പൊലി ഘോഷയാത്രയെ വരവേറ്റു പേരയം ജംക്ഷനില്‍ ഓട്ടന്‍തുള്ളലും ദീപക്കാഴ്ചയും ഒരുക്കി. പ്രഭാതഭക്ഷണവും അന്നദാനവും നടന്നു. പൂത്തിരിമേളവും കലാപരിപാടികളും അരങ്ങേറി.

