പാലോട്. വഴിനടക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു കുറുപുഴ സ്വദേശി നിസാമുദ്ദീനു കുത്തേറ്റ സംഭവത്തിലെ പ്രതി കുറുപുഴ മേക്കുംകര വീട്ടില്‍ സുനില്‍കുമാറിനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. നിസാമുദ്ദീനും കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോ തടഞ്ഞുനിര്‍ത്തി നിസാമുദ്ദീനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ ഡിവൈഎസ്പി: വൈ.ആര്‍. റസ്റ്റം, സിഐ പ്രദീപ്കുമാര്‍, എസ്ഐ: ഡി. ഷിബുകുമാര്‍, സിപിഒമാരായ വിനോദ്, വിജയന്‍, സതീശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്.

