വിതുര: വൃക്ഷസംരക്ഷണ സന്ദേശം പ്രചരിപ്പിക്കാന്‍ പരിസ്ഥിതിദിനം വരെ കാത്തുനില്‍ക്കേണ്ട കാര്യമില്ലെന്ന് വിനോബാനികേതന്‍ യു.പി.എസ്. വിദ്യാര്‍ഥികള്‍. സ്‌കൂളിലെ പരിസ്ഥിതിക്ലബ് അംഗങ്ങളാണ് സന്ദേശങ്ങള്‍ ബോര്‍ഡുകളാക്കി മേഖലയിലെ പാതയോരത്ത് വൃക്ഷങ്ങളില്‍ തൂക്കിയത്. ചൂളിയാമല സെക്ഷന്‍ വനം ഓഫീസര്‍ രാജേന്ദ്രന്‍ പരിപാടി ഉദ്ഘാടം ചെയ്തു. പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ വി.എസ്. ഹണികുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ കെ.എല്‍. ജയന്‍ബാബു എന്നിവര്‍ നേതൃത്വം നല്‍കി.


