വിതുര• പുതുതായി വിതുരയില്‍ അനുവദിക്കപ്പെട്ട ഫയര്‍ സ്‌റ്റേഷന്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നു സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി ഉദ്‌ഘാടനം നടത്താന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഫയര്‍ സ്‌റ്റേഷനെച്ചൊല്ലിയുള്ള കക്ഷിരാഷ്‌ട്രീയക്കാരുടെ ആശങ്കകള്‍ക്ക് അറുതിയായി. ഫയര്‍ സ്‌റ്റേഷന്റെ പണിയും മറ്റും നീളുന്നതിനെച്ചൊല്ലി പ്രതിഷേധം ശക്‌തമായിരുന്നു. സ്‌റ്റേഷനു 40 തസ്‌തികകള്‍ സൃഷ്‌ടിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു.
സ്‌റ്റേഷന്‍ ഓഫിസര്‍, അസിസ്‌റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍, ലീഡിങ് ഫയര്‍മാന്‍, ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍, ക്ലാര്‍ക്ക്, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ തസ്‌തികകളാണു അനുവദിച്ചിട്ടുള്ളത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്‌റ്റേഷന്‍ തുടങ്ങുന്നതിനു വിതുര ജനമൈത്രീ പൊലീസ് സ്‌റ്റേഷനോടനുബന്ധിച്ചു സ്‌ഥലം ലഭ്യമാക്കിയിട്ടുണ്ട്.
വാഹനങ്ങളും ഉപകരണങ്ങളും സൂക്ഷിക്കുന്നതിനു ഗാരിജും ഇരുപതിനായിരം ലീറ്ററിന്റെ സ്‌റ്റാറ്റിക് ടാങ്കും ഗ്രാമപഞ്ചായത്തിന്റെ വകയായും ലഭ്യമാക്കി. സ്‌റ്റേഷന്റെ അടിസ്‌ഥാന സൌകര്യങ്ങളൊരുക്കുന്നതിനു പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് ഏഴു ലക്ഷം രൂപ പ്രയോജനപ്പെടുത്താന്‍ നേരത്തെ അനുവാദം നല്‍കിയിരുന്നു. അതുപയോഗിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.