പാലോട്• പുരാതനവും പ്രസിദ്ധ ശാസ്‌താ ക്ഷേത്രങ്ങളില്‍ ഒന്നുമായ നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മ ശാസ്‌താ ക്ഷേത്രത്തിലെ കൊടിമര പ്രതിഷ്‌ഠാ വാര്‍ഷികം ഇന്നു നടക്കും. രാവിലെ മുതല്‍ വിശേഷാല്‍ പൂജകളും കഞ്ഞിസദ്യയും വിളക്കും ഉണ്ടാവും. ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന വിളംബര വാഹന ഘോഷയാത്രയില്‍ അനവധി വാഹനങ്ങള്‍ അണിനിരന്നു.

