പാലോട്. കഴിഞ്ഞ ദിവസത്തെ കാറ്റില്‍ മികച്ച കര്‍ഷകനായ പെരിങ്ങമ്മല കുണ്ടാളംകുഴി ശ്രീജയയില്‍ ശ്രീധരന്‍നായരുടെ കുലച്ചതടക്കം 150ലേറെമൂട് വാഴ നശിച്ചു. ഏഴ് ഏക്കറോളം വരുന്ന കൃഷിഭൂമിയില്‍ പന്നിക്കെതിരെ പട പൊരുതിയാണു ശ്രീധരന്‍നായര്‍ കൃഷിയിറക്കുന്നത്. ഇവിടെയില്ലാത്ത വിളകളില്ല. മാസങ്ങളായ പരിചരണത്തിലൂടെ കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണു കാറ്റ് കവര്‍ന്നത്. കൃഷിഭവനില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കി.