വിതുര: തൊളിക്കോട് പഞ്ചായത്തിലെ പനയ്‌ക്കോട് വി.കെ. കാണി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയ എല്ലാ കുട്ടികളും വിജയിച്ചു. 75 വര്‍ഷം പൂര്‍ത്തിയാക്കിയ നിറവില്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന സ്‌കൂളിന് പൂര്‍ണവിജയം പൊന്‍തൂവലായി. ഒരു വിദ്യാര്‍ഥിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസുമുണ്ട്.
മുഴുവന്‍ എ പ്ലസിന്റെ കാര്യത്തില്‍ മികവ്കാട്ടി വിതുര ഗവണ്മെന്റ് വി.ആന്‍ഡ് എച്ച്.എസ്.എസും ശ്രദ്ധേയമായി. ഇവിടെ എട്ട് വിദ്യാര്‍ഥികളാണ് ഈ നേട്ടം കൈവരിച്ചത്. 85
ശതമാനമെന്ന മോശമല്ലാത്ത വിജയവും സ്‌കൂളിനുണ്ട്.
തൊളിക്കോട് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയ 148 പേരില്‍ 124 പേരും വിജയിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഒരു വിദ്യാര്‍ഥിയും ഇവിടെയുണ്ട്. ആനപ്പാറ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ മാത്രമാണ് വിജയശതമാനത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ പിന്നിലേക്ക് പോയത്. 75 ശതമാനം വിജയമേ ഇത്തവണ സ്‌കൂളിന് ലഭിച്ചുള്ളൂ. മുഴുവന്‍ എ പ്ലസ് ആര്‍ക്കും കിട്ടിയതുമില്ല.