കല്ലറ: രാജ്യമെമ്പാടും അംബേദ്കറിന്റെ ജന്മദിനം ആഘോഷിക്കുമ്പോഴും ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയുടെ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന അംബേദ്കര്‍ പ്രതിമയ്ക്ക് അവഗണന. പ്രതിമയുടെ തല നഷ്ടമായിട്ട് ഒരു വര്‍ഷത്തിലേറെയായി.
2009-ല്‍ മന്ത്രിയായിരുന്ന എ.കെ. ബാലനും ഇപ്പോഴത്തെ സ്പീക്കര്‍ ജി. കാര്‍ത്തികേയനും സംബന്ധിച്ച പരിപാടിയിലായിരുന്നു പ്രതിമ അനാച്ഛാദനം നടന്നത്.
എന്നാല്‍ സാമൂഹ്യ വിരുദ്ധര്‍ ഒരു വര്‍ഷത്തിന് മുന്‍പ് പ്രതിമയുടെ തല അറുത്ത് മാറ്റി. അന്ന് തന്നെ കോളനി നിവാസികള്‍ പഞ്ചായത്ത് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചിരുന്നെങ്കിലും നടപടികള്‍ ഉണ്ടായില്ല. മാത്രവുമല്ല കുറച്ച് ദിവസം പ്രതിമയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ടിരുന്ന തല പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്തു.
പ്രതിമയുടെ തല അറുത്ത് മാറ്റിയ സംഭവത്തിലെ കുറ്റക്കാരെ കണ്ടെത്തുന്നതിനോ, ഉടലില്‍ പുതിയ തല സ്ഥാപിക്കുന്നതിനോ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിട്ടില്ല.
അറുത്ത് മാറ്റിയ തലയ്ക്ക് പകരം പുതിയ തല സ്ഥാപിക്കുകയും അതുവരെ ആ ഭാഗം മറയ്ക്കുവാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പക്ഷം ശക്തമായ സമരമുറകള്‍ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് കോളനി നിവാസികള്‍.