പാലോട്: കൂട്ടത്തോല്‍വിയുടെ പര്യായമായിരുന്നു ഇടിഞ്ഞാര്‍ കാണി ഹൈസ്‌കൂള്‍. ഇന്ന് സ്ഥിതിമാറി. നൂറുശതമാനം വിജയം നേടിക്കൊണ്ടാണ് ഈ വിദ്യാലയം പുതിയ പാഠം എഴുതി ചേര്‍ക്കുന്നത്. ഈ വര്‍ഷം എസ്. എസ്. എല്‍. സി. എഴുതിയ 20 വിദ്യാര്‍ഥികളില്‍ 20 പേര്‍ക്കും മികച്ച വിജയം സമ്മാനിച്ചുകൊണ്ടാണ് ഈ മലയോര വിദ്യാലയം ശ്രദ്ധേയമാകുന്നത്.
'മാണിക്യക്കല്ല് 'എന്ന് സിനിമയുടെ തിരക്കഥയുടെ നേര്‍ചിത്രമാണ് ഇടിഞ്ഞാര്‍ കാണി എച്ച്.എസിന്റേതും. തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍. ഇല്ലായ്മകളുടെ ഒരു പരമ്പര തന്നെ ഇവിടെയുണ്ട്. എന്നിട്ടും കഠിന പരിശ്രമത്തിലൂടെ ഒരുകൂട്ടം അധ്യാപകരും വിദ്യാര്‍ഥികളും നേടിയത് പകരം വയ്ക്കാനില്ലാത്ത അഭിമാനര്‍ഹമായ വിജയം. ആധുനിക സൗകര്യങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന ഇതരവിദ്യാലയങ്ങളെ പിന്നിലാക്കുകയെന്ന വിജയമാണിത്.
വര്‍ഷങ്ങളോളം എസ്. എസ്. എല്‍. സി. എഴുതിയ കുട്ടികളെല്ലാം തോറ്റ ചരിത്രമാണ് ഇടിഞ്ഞാര്‍ എച്ച്. എസ്സിന്റേത്. മാറ്റംകിട്ടിവരുന്ന അധ്യാപകര്‍ മലമടക്കില്‍ നിന്ന് എത്രയും പെട്ടെന്ന് 'രക്ഷപ്പെട്ട്' പോകുന്ന സ്ഥിതി. അധ്യാപകര്‍ക്ക് താമസിക്കാന്‍ പ്രത്യേക സൗകര്യമില്ല. ഇടിഞ്ഞാറിലേക്കുള്ള യാത്രാസൗകര്യവും ക്ലേശകരം. ഇതെല്ലാം സ്‌കൂള്‍ നിലവാരത്തെ പിന്നോട്ടടിച്ചു. എന്നാല്‍ കഴിഞ്ഞ അധ്യയനവര്‍ഷം മുതല്‍ സ്ഥിതിമാറി. പഠനത്തില്‍ കുട്ടികളും പഠിപ്പിക്കുന്നതില്‍ അധ്യാപകരും ആകെ മാറി. പുതിയ തലമുറയില്‍ നിന്ന് ധാരാളം അധ്യാപകരെത്തി. അവര്‍ മുന്നില്‍ ഒരുലക്ഷ്യംെവച്ചു. സ്‌കൂളില്‍ നൂറുശതമാനം വിജയം.
അതിനായി രാവിലെ 8.30 മുതല്‍ 5.30 വരെ പഠനം. പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം കഌസുകള്‍. രക്ഷാകര്‍ത്തൃസമിതികൂടി സജീവമായതോടെ ഇവരുടെ പ്രയത്‌നം ലക്ഷ്യത്തിലെത്തി. 2014-ല്‍ നൂറുശതമാനം വിജയം. മധുരം വിതരണം ചെയ്തുകൊണ്ടാണ് പ്രഥമാധ്യാപകനായ എ. മുഹമ്മദും കഌസ് ടീച്ചര്‍ ആര്‍. ബിന്ദുവും പി. ടി. എ. പ്രസിഡന്റ് ജോയിയും ഏറ്റവും കൂടുതല്‍ എപ്ലസ് വാങ്ങിയ ജിഷ്ണുവും വിജയം പങ്കുവച്ചത്. അടുത്തയാഴ്ചയില്‍ എല്ലാകുട്ടികളേയും രക്ഷിതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് ഇവര്‍ വിജയാഘോഷവും നടത്തും.