ആറ്റിങ്ങല്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ശനിയാഴ്ച വൈകീട്ട് ആറ്റിങ്ങല്‍ മാമം മൈതാനിയില്‍ പ്രസംഗിക്കും. പ്രത്യേക ഹെലികോപ്ടറില്‍ പള്ളിപ്പുറം സി.ആര്.പി.എഫ് ഗ്രൗണ്ടിലെത്തുന്ന അദ്ദേഹം റോഡുമാര്‍ഗം നാലിന് മാമത്ത് എത്തും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും കേരള പര്യടനത്തില്‍ രാഹുല്‍ ഗാന്ധിയെ അനുഗമിക്കും.
സമ്മേളനസ്ഥലത്ത് പത്തടി ഉയരത്തിലുള്ള പ്രസംഗപീഠം തയാറായി. സമ്മേളനസ്ഥലത്ത് 10,000 പേര്‍ക്ക് ഇരിക്കാം. പൊതുജനങ്ങള്‍ക്കും യോഗസ്ഥലത്ത് പ്രവേശനം അനുവദിച്ചിട്ടുണ്ട്. സമ്മേളന മൈതാനിയില്‍ ഉച്ചയ്ക്ക് 3.30ന് മുമ്പായി പ്രവേശിക്കണമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് വര്‍ക്കല കഹാര്‍ എം.എല്‍.എയും ജനറല്‍ കണ്‍വീനര്‍ അഡ്വ. കരകുളം കൃഷ്ണപിള്ളയും അറിയിച്ചു.
വാഹനങ്ങളില്‍ എത്തുന്നവര്‍ ദേശീയ പാതയുടെ വശങ്ങളില് പാര്‍ക്ക് ചെയ്തശേഷം സമ്മേളന മൈതാനിയില്‍ പ്രവേശിക്കണം.