വിതുര: ഒരുമാസത്തനിടെ പേപ്പാറ ഡാമില്‍ രണ്ടാമതും തേനീച്ച ആക്രമണം. വട്ടപ്പാറ നവജീവന്‍ സി. എഫ്. സി. ഡിയില്‍ നിന്നെത്തിയവരെയാണ് വ്യാഴാഴ്ച രാവിലെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. ആറുപതംഗ സംഘത്തിലെ 20 പേര്‍ക്ക് കുത്തേറ്റു. ഇവര്‍ വിതുര ആശുപത്രിയില്‍ ചികിത്സതേടി.
രണ്ടാഴ്ച മുമ്പ് വെള്ളനാട് ഉറിയാക്കോട്ടു നിന്നെത്തിയ പാസ്റ്റര്‍മാരുടെ സംഘത്തിന് തേനീച്ചകുത്തി സാരമായ പരിക്കേറ്റിരുന്നു.
ഡാമിന്റെ ഷട്ടറിന് സമീപത്താണ് തേനീച്ചക്കൂടുകള്‍. അഗ്നിശമനസേനയെ വിവരമറിയിച്ചെങ്കിലും ഡാമിനടിയില്‍ കയറി കൂട് നശിപ്പിക്കാനുള്ള സംവിധാനമില്ലെന്ന മറുപടിയാണ് കിട്ടിയതെന്ന് ജല അതോറിറ്റി എക്‌സി. എന്‍ജിനീയര്‍ പറഞ്ഞു. ഈ മേഖലയില്‍ പ്രാഗല്‍ഭ്യമുള്ള ആദിവാസികളെ തേടുകയാണെന്നും അദ്ദേഹം അറിയിച്ചു.
തേനീച്ച ഭീഷണികാരണം പ്രകൃതിപഠന ക്യാമ്പ് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടു നേരിടുകയാണെന്ന് പേപ്പാറ വന്യജീവി അസി.വാര്‍ഡന്‍ പറഞ്ഞു. അതേസമയം തേനീച്ചകളെ ഡാമിലുള്ള ചിലര്‍ ഇളക്കിവിട്ടതായി സംശയമുണ്ടെന്ന് വ്യാഴാഴ്ച പരിക്കേറ്റ സംഘത്തെ നയിച്ച സത്യരാജന്‍ പറഞ്ഞു. ആക്രമണം നടന്നയുടനെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള വാഹനം ആരും വിളിക്കാതെ തന്നെ എത്തിയതാണ് സംശയമുണര്‍ത്തിയത്.