ആറ്റിങ്ങല്‍: കടുത്ത മത്സരം നടക്കുന്ന ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥികള്‍ അവസാനവട്ട പ്രചാരണത്തില്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. സമ്പത്ത് ശനിയാഴ്ച ചിറയിന്‍കീഴ് മണ്ഡലത്തില്‍ പര്യടനം നടത്തും. നെടുങ്ങണ്ട മലവിളയില്‍ തുടങ്ങി മേനംകുളം എ.കെ.ജി. നഗറില്‍ സമാപിക്കും.
യു.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദുകൃഷ്ണ ശനിയാഴ്ച കിളിമാനൂരിലെ കശുവണ്ടി ഫാക്ടറികള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക്‌ശേഷം ആറ്റിങ്ങലില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളനമുള്ളതിനാല്‍ ശനിയാഴ്ച ബിന്ദുകൃഷ്ണ മണ്ഡലം പര്യടനം നടത്തില്ല.
ബി.ജെ.പി. സ്ഥാനാര്‍ഥി ഗിരിജാകുമാരി ശനിയാഴ്ച കാട്ടാക്കട മണ്ഡലത്തില്‍ പര്യടനം നടത്തും. വിളപ്പില്‍, വിളവൂര്‍ക്കല്‍, പള്ളിച്ചല്‍ പഞ്ചായത്തുകളിലാണ് പര്യടനം. വിളപ്പില്‍ മുളയറയില്‍ തുടങ്ങി പള്ളിച്ചല്‍ പ്രാവച്ചമ്പലത്ത് സമാപിക്കും. തിരക്കിട്ട പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നടക്കുന്നത്.
സമ്പത്ത് വെള്ളിയാഴ്ച കാട്ടാക്കടയില്‍ പര്യടനം നടത്തി. വെള്ളൈക്കടവില്‍ നിന്നാണ് തുടങ്ങിയത്. എണ്‍പതോളം സ്വീകരണച്ചടങ്ങിന് ശേഷം മലയിന്‍കീഴാണ് സമാപിച്ചത്. വെള്ളിയാഴ്ച മുദാക്കല്‍, ചിറയിന്‍കീഴ്, കിഴുവിലം പഞ്ചായത്തുകളിലായിരുന്നു ബിന്ദുകൃഷ്ണയുടെ പര്യടനം. ചെമ്പൂരില്‍ നിന്നായിരുന്നു തുടങ്ങിയത്, നൂറില്‍പ്പരം സ്വീകരണങ്ങള്‍ക്ക് ശേഷം പെരുമാതുറയാണ് സമാപിച്ചത്.
ബി.ജെ.പി. സ്ഥാനാര്‍ഥി എസ്. ഗിരിജാകുമാരി വെള്ളിയാഴ്ച വാമനപുരം നിയമസഭാ മണ്ഡലത്തില്‍ പര്യടനം നടത്തി. അന്‍പതോളം യോഗങ്ങളില്‍ അവര്‍ പങ്കെടുത്തു. പെരിങ്ങമ്മല പഞ്ചായത്തിലെ ചെങ്കൊല്ലയില്‍ നിന്നാരംഭിച്ച പ്രചാരണം സംസ്ഥാന കൗണ്‍സില്‍ അംഗം തകിടി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ആര്‍. ചന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുളയറ രതീഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. നന്ദിയോട്, പനവൂര്‍ പഞ്ചായത്തുകള്‍ വഴി ആനാട് പഞ്ചായത്തിലെ കരിങ്കടയില്‍ സമാപിച്ചു.