വിതുര: കല്ലാറില്‍ കാടിന്റെ മാറുപിളര്‍ന്ന് അനധികൃത മണലൂറ്റ്. മീന്‍മുട്ടി പാതയുടെ ഇടതുവശത്താണ് കാട്ടരുവിക്കരയില്‍ മണലൂറ്റ് നടക്കുന്നത്. നാട്ടില്‍പുറത്ത് ആറ്റിലെ മണല്‍ശേഖരം കുറഞ്ഞതാണ് കാട്ടില്‍കയറാന്‍ മണല്‍ലോബിയെ പ്രേരിപ്പിച്ചത്.
റിസര്‍വ് വനത്തിന്റെ പദവിയുള്ള സ്ഥലത്താണ് മണലൂറ്റ് നടക്കുന്നത്. കല്ലാര്‍ വനസംരക്ഷണസമിതിക്ക് കീഴിലുള്ള ഈ മേഖല മീന്‍മുട്ടി ടിക്കറ്റ് കൗണ്ടറിന് വിളിപ്പാടകലെയാണ്. വര്‍ഷങ്ങളുടെ സ്വാഭാവിക പ്രവര്‍ത്തനത്തിലൂടെ രൂപപ്പെട്ട ഇവിടത്തെ പരല്‍മണലിലാണ് മണല്‍മാഫിയ കണ്ണുവെച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രാരംഭദശയിലുള്ള മണലെടുപ്പിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ഈ നിത്യഹരിത വനം ശവപ്പറമ്പായി മാറുമെന്നാണ് ആശങ്ക.
കാട്ടരുവിക്കരയിലെ മണല്‍തിട്ട ചതുരാകൃതിയില്‍ കുഴിച്ചതിന്റെ അടയാളം മീന്‍മുട്ടി പാതയ്ക്ക് താഴെയുണ്ട്. മണല്‍ച്ചാക്കുകളും വെട്ടിയ വൃക്ഷക്കൊമ്പുകളും സമീപത്തുണ്ട്. വനത്തില്‍ കയറി മണലൂറ്റുന്നവരില്‍ ചിലര്‍ കഞ്ചാവ്, മയക്കുമരുന്ന് വില്പനസംഘത്തിലും അംഗങ്ങളാണെന്ന് കല്ലാര്‍ നിവാസികള്‍ പറയുന്നു.