വിതുര: ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികവും അഞ്ചാമത് ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. ഇതിന് മുന്നോടിയായി സമൂഹ പാല്‍പ്പായസ പൊങ്കാല നടന്നു. സപ്താഹ യജ്ഞത്തിന് ഭദ്രദീപം തെളിയിക്കുന്ന ചടങ്ങില്‍ യജ്ഞാചാര്യന്‍ ദേവന്‍ നമ്പൂതിരി, മുന്‍ ഡി.എഫ്.ഒ. മോഹനന്‍നായര്‍, അഡ്വ. അരവിന്ദാക്ഷന്‍നായര്‍, ക്ഷേത്രസമിതി പ്രസിഡന്റ് സുരേന്ദ്രന്‍നായര്‍. സെക്രട്ടറി സദാശിവന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.