പാലോട്. പെരിങ്ങമ്മല കൊല്ലരുകോണം മേലാംങ്കോട് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉല്‍സവം നാളെ, 20, 21 തിയതികളില്‍ നടക്കും. എല്ലാ ദിവസവും പതിവു വിശേഷാല്‍ ക്ഷേത്ര ചടങ്ങുകള്‍ക്കു പുറമെ പ്രഭാത ഭക്ഷണം, അന്നദാനം പുരാണ പാരായണം എന്നിവ നടക്കും. 19നു രാവിലെ എട്ടിനു സമൂഹ ലക്ഷാര്‍ച്ചന നടക്കും. രാത്രി 8.15നു നൃത്തസന്ധ്യ, 10നു നൃത്തനാടകം. 21ന് 8.30നു പൊങ്കാല, 11.30നു നാഗരൂട്ട്, രണ്ടിനു പറയെടുപ്പ്, നാലന് ഉരുള്‍, 4.30നു ഘോഷയാത്ര, ഒന്‍പതിനു ഗാനമേള, രണ്ടിനു പൂത്തിരിമേള. ഉല്‍സവത്തിന്റെ ഭാഗമായി വിളംബര ബൈക്ക്റാലി നടന്നു.