വിതുര: നിയന്ത്രണംവിട്ട കാര്‍ റോഡരികിലിടിച്ച് പൊങ്ങി മരത്തിലിടിച്ചശേഷം താഴ്ചയിലേക്ക് മറിഞ്ഞു. കാറോടിച്ചിരുന്ന വിതുര പൊന്‍പാറ സ്വദേശി ശരത്(24) ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിഷുദിനത്തില്‍ ഉച്ചയ്ക്ക് വിതുര വേളാങ്കണ്ണി പള്ളിക്കും പെട്രോള്‍ പമ്പിനും ഇടയ്ക്കായിരുന്നു സംഭവം. കാര്‍ ഭാഗികമായി തകര്‍ന്നു.