പാലോട്: വേനല്‍മഴ നാശംവിതച്ച് തിമിര്‍ത്തുപെയ്യുമ്പോഴും ഗ്രാമീണ മേഖലയില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. പൊതുവിതരണ പൈപ്പുകള്‍ വഴി നൂലുപോലെ വരുന്ന കുടിവെള്ളത്തിനായി പകലന്തിയോളം നീളുന്ന കാത്തിരിപ്പന് അറുതിയില്ല. പെരിങ്ങമ്മല പഞ്ചായത്തിലെ ചിപ്പന്‍ചിറ, വാത്തിച്ച മണ്‍പുറം, മീരാന്‍വെട്ടി, നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പുല്ല്, പയറ്റടി, കള്ളിപ്പാറ പ്രദേശങ്ങളിലാണ് രൂക്ഷമായ കുടിവെള്ളക്ഷാമം തുടരുന്നത്.
പൊതുജനം കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ നെട്ടോട്ടമോടുമ്പോഴും പ്ലാവറ ജങ്ഷനില്‍ ആഴ്ചകളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.
പ്ലാവറ, വട്ടപ്പുല്ല് പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. നാട്ടുകാര്‍തന്നെ പണം മുടക്കി പൈപ്പുകള്‍ സ്ഥാപിച്ച വട്ടപ്പുല്ലില്‍ കുടിവെള്ളം വരുന്നത് അപൂര്‍വമാണെന്ന് നാട്ടുകാര്‍ പറയുന്നു.
ചില ദിവസങ്ങളില്‍ പാതിരാത്രിയിലായിരിക്കും കുടിവെള്ളം വരുന്നത്. ഉറക്കമിളച്ച് കാത്തിരുന്നാല്‍, അന്ന് കിട്ടണമെന്നില്ല. ഇതാണ് സ്ഥിതി. പാത്രങ്ങളുമായി രാവിലെ മുതല്‍ പൈപ്പിന്‍ ചുവട്ടില്‍ കാത്തുനിന്നാല്‍ മാത്രമേ ഒരുകുടംവെള്ളം കിട്ടൂ എന്ന സ്ഥിതിയിലാണ് ഓരോ കുടുംബവും.
താഴ്ന്ന പ്രദേശങ്ങളില്‍പ്പോലും കുടിവെള്ളം കിട്ടാക്കനിയായി മാറി. കിണറുകളും കുള
ങ്ങളും വറ്റിവരണ്ടു. ടാങ്കര്‍ ലോറികള്‍ വഴി കുടിവെള്ളം എത്തിക്കേണ്ട സ്ഥിതിയാണിവിടെ. ഹോട്ടലുകള്‍, ആശുപത്രികള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും കുടിവെള്ളക്ഷാമം കാരണം താളംതെറ്റി തുടങ്ങി.