WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Tuesday, April 22, 2014

പാലുവള്ളി സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം തുടങ്ങി

പാലോട്: പേരയം, പാലുവള്ളി സെന്റ് മേരീസ് ദേവാലയത്തില്‍ ഇടവക തിരുനാള്‍ ആഘോഷവും പൗരോഹിത്യസ്വീകരണവും ആരംഭിച്ചു. തിങ്കളാഴ്ച 5 ന് ഇടവകവികാരി ഫാ. ജോയി സാബു കൊടിയേറ്റ് നടത്തി. ഫാ. ഷാജി ഡി. സാവിയോ മുഖ്യകാര്‍മികത്വം വഹിച്ചു. 22 ന് രാവിലെ 8 ന് ബൈബിള്‍ പാരായണം, 8.30 ന് ജപമാല, ലിറ്റിനി, 9.30 ന് അച്ചന്‍പട്ടം കിട്ടിയ രാഹുല്‍ ബി. ആന്റോക്ക് സ്വീകരണവും തിരുപ്പട്ടദാനശുശ്രൂഷയും. മുഖ്യകാര്‍മികത്വം ഡോ. വിന്‍സന്റ് സാമുവല്‍ വഹിക്കും. 23 ന് വൈകീട്ട് 5 ന് ആഘോഷമായ ദിവ്യബലി, 24 ന് വൈകീട്ട് 5 ന് ഫാ. േജാസ് സി. വയലില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ദിവ്യബലി. 27 ന് വൈകീട്ട് 4 ന് ബൈബിള്‍ പാരായണം, 4.30 ന് ജപമാല, ലിറ്റനി, 5 ന് പുതിയ വൈദികര്‍ക്ക് സ്വീകരണം, തിരുനാല്‍ സമാപന ബലി, തുടര്‍ന്ന് വചന വിചിന്തനം, ദിവ്യകാരണ്യ പ്രദക്ഷിണ കൊടിയിറക്ക്.