വിതുര: മികച്ച പരിസ്ഥിതി ബോധന ചിത്രത്തിനും നടനുമുള്ള ദേശീയ പുരസ്‌കാരം നേടിയ 'പേരിയാത്തവര്‍' സിനിമയ്ക്ക് പൊടിയക്കാല ആദിവാസി സെറ്റില്‍മെന്റ് നിവാസികളുടെ അഭിനന്ദനം.
വിതുര പഞ്ചായത്തിലെ പേപ്പാറ വാര്‍ഡില്‍ വനത്തിനുള്ളിലെ ഈ സെറ്റില്‍മെന്റില്‍ സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഈയിടെ മാത്രം വൈദ്യുതിയെത്തിയ പൊടിയക്കാലയില്‍ നടന്ന സിനിമാ ഷൂട്ടിങ് ആദിവാസികള്‍ക്ക് പുതമയുള്ള കാഴ്ചയായിരുന്നു.
ചിലര്‍ ചിത്രീകരണത്തില്‍ പങ്കാളികളാവുകയും ചെയ്തിരുന്നു. സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡ് കിട്ടിയതില്‍ കൂടുതല്‍ സന്തോഷമുണ്ടെന്ന് സെറ്റില്‍മെന്റ് ഊരുമൂപ്പന്‍ ശ്രീകുമാര്‍ പറഞ്ഞു.
ചിലര്‍ ചിത്രീകരണത്തില്‍ പങ്കാളികളാവുകയും ചെയ്തിരുന്നു. സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡ് കിട്ടിയതില്‍ കൂടുതല്‍ സന്തോഷമുണ്ടെന്ന് സെറ്റില്‍മെന്റ് ഊരുമൂപ്പന്‍ ശ്രീകുമാര്‍ പറഞ്ഞു.