വിതുര: ഫയര്‍സ്റ്റേഷന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നോടിയായി മാര്‍ച്ചില്‍ എടുത്ത ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ഫോണിന്റെ ബില്ല് വന്നിട്ടും സ്റ്റേഷന്‍ ഉദ്ഘാടനത്തിന് നീക്കമില്ല. വിതുരയില്‍ പുതുതായി അനുവദിച്ച ഫയര്‍സ്റ്റേഷനാണ് ഈ ദുര്‍ഗതി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും ഉദ്ഘാടന മാമാങ്കം ഒഴിവാക്കി സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സാങ്കേതിക തടസ്സമില്ല. പൊന്മുടിയില്‍ കഴിഞ്ഞയാഴ്ച ടൂറിസ്റ്റ്ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് 36 പേര്‍ക്ക് പരിക്കേറ്റ സംഭവത്തിലും അഗ്നിസേനാ വാഹനങ്ങള്‍ക്ക് യഥാസമയം സ്ഥലത്തെത്താന്‍ കഴിഞ്ഞിരുന്നില്ല.
വിതുര ഫയര്‍സ്റ്റേഷന്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ മലയോര മേഖലയ്ക്ക് ഒന്നാകെയാണ് പ്രയോജനമാകുന്നത്. പൊന്മുടി അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിതുര ഫയര്‍സ്റ്റേഷന്‍ ഉദ്ഘാടനം വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ശ്രമം നടന്നെങ്കിലും രാഷ്ട്രീയനേതാക്കള്‍ താത്പര്യം കാണിച്ചില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഉദ്ഘാടനം നടത്താനുള്ള ശ്രമവും ഇതേ രീതിയിലാണ് അലസിയത്. അന്ന് സ്ഥാപിച്ച ലാന്‍ഡ്‌ഫോണിന്റെ ബില്ലാണ് കഴിഞ്ഞദിവസം വന്നത്. ഈ പ്രാരംഭ ബില്ല് ഉദ്ഘാടനമാവാതെ ഏത് കണക്കില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് അഗ്നിസേനാ ഉദ്യോഗസ്ഥര്‍ക്കറിയില്ല. ഉദ്ഘാടനം നീണ്ടതോടെ വിതുര പോലീസ്സ്‌റ്റേഷനില്‍ ഉള്ളവര്‍ക്കും ഇവിടെ എത്തുന്നവര്‍ക്കും തൊട്ടടുത്ത് ഒരു പാര്‍ക്കിങ് സ്ഥലമായി ഫയര്‍സ്റ്റേഷന്‍ ഗാരേജ് മാറിയിട്ടുണ്ട്. ഈ പരിസരത്തെ തെരുവുനായ്ക്കളും ഇവിടം സങ്കേതമാക്കിയിരിക്കുകയാണ്.